പയ്യോളിയില്‍ വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പയ്യോളി: പള്ളിക്കര പൊന്നാരിപ്പാലത്തിനടുത്ത് വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവനത്തായ ആനന്ദത്തില്‍ ബാലന്‍ ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു.
ഇന്ന് രാവിലെ വീടിനുള്ളില്‍ കമിഴ്ന്നുവീണ തരത്തിലാണ് മൃതദേഹം കണ്ടത്. നെറ്റിയില്‍ മുറിവ് പറ്റിയിട്ടുണ്ട്. ഇന്നലെ ബാലന്‍ തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭാര്യ ബന്ധുവീട്ടിലായിരുന്നു. തിരിച്ച് വീട്ടിലെത്തി വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ച് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
പയ്യോളി പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്. പൊലീസ് എത്തി നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റും.
ഭാര്യ: പുഷ്പ.
മകന്‍: അനന്തന്‍( ലണ്ടന്‍).