വടകര പുതിയ ബസ് സ്റ്റാൻഡിൽ വയോധികൻ മരിച്ച നിലയിൽ
വടകര: പുതിയ ബസ് സ്റ്റാൻഡിൽ വയോധികൻ മരിച്ച നിലയിൽ കണ്ടെത്തി. പഴങ്കാവ് സ്വദേശി പവിത്രനാണ് മരിച്ചത്. സ്റ്റാൻഡിനുള്ളിലെ എം ആർ എ ഹോട്ടലിന് മുൻവശമാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
റസ്റ്റോറന്റിന് മുൻവശം കിടന്നുറങ്ങുകയാണെന്ന് കരുതി പവിത്രനെ ജീവനക്കാർ തട്ടി വിളിച്ചു. അനക്കമില്ലെന്ന് കണ്ടതോടെ ഇവർ പോലിസിൽ വിവരം അറിയിക്കുകയായിരുന്നു. പോലിസെത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.