കൊയിലാണ്ടി കൊല്ലത്ത് വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍


കൊയിലാണ്ടി: കൊല്ലത്ത് വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. കൊല്ലം യു.പി സ്‌കൂളിന് സമീപത്തായി റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. ഇളംപച്ച നിറത്തിലുള്ള ഷര്‍ട്ടും ചാരനിറത്തിലുള്ള ലുങ്കിയുമാണ് ധരിച്ചിരിക്കുന്നത്.

മംഗളുരു തിരുവനന്തപുരം എക്സ്പ്രസാണ് ഇടിച്ചത്. കൊയിലാണ്ടി പൊലീസും റെയില്‍വേ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

Summary: Elderly man dies after being hit by a train in Kollam