ലോക ആരോഗ്യദിനത്തില്‍ ലഹരിക്കെതിരെ ആഞ്ഞടിച്ച് എലത്തൂര്‍ കോസ്റ്റല്‍ പോലീസും; വെള്ളയില്‍ ഹാര്‍ബര്‍ മുതല്‍ കൊയിലാണ്ടി ഹാര്‍ബര്‍ വരെ മോട്ടോര്‍ സൈക്കിള്‍ റാലി


Advertisement

കൊയിലാണ്ടി: ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് എലത്തൂര്‍ കോസ്റ്റല്‍ പോലീസും ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയും സംയുക്തമായി മോട്ടോര്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. എലത്തൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സഹീര്‍ എം മോട്ടോര്‍ സൈക്കിള്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു സംസാരിച്ചു.

Advertisement

കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ നിന്നും തുടങ്ങി കൊയിലാണ്ടി ഹാര്‍ബര്‍ വരെ തീരദേശത്ത് കൂടിയായിരുന്നു മോട്ടോര്‍സൈക്കിള്‍ റാലി. കേരളത്തില്‍ ലഹരി ഉപയോഗത്തിന്റെ വര്‍ദ്ധനവ് ഉണ്ടാക്കുന്ന ദൂഷ്യ ഫലങ്ങളെക്കുറിച്ച് വെള്ളയില്‍ ഹാര്‍ബര്‍ , കോഴിക്കോട് ബീച്ച് ശാന്തിനഗര്‍ കോളനി, കോനാട് ബീച്ച്,പുതിയാപ്പ ഹാര്‍ബര്‍, കൊയിലാണ്ടി കാപ്പാട് പാര്‍ക്ക് , കൊയിലാണ്ടി ഹാര്‍ബര്‍ എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും, ബീച്ച് നിവാസികള്‍ക്കും ബോധവല്‍ക്കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും ചെയ്തു.

Advertisement

എസ്.ഐമാരായ പൃഥ്വിരാജ് കെ.സി, പ്രകാശന്‍ യു.വി, എ.എസ്.ഐ മാരയ നൗഫല്‍ കെ, റെജു തുടങ്ങിയവരും സംസാരിച്ചു. മോട്ടോര്‍സൈക്കിള്‍ റാലിയില്‍ എലത്തൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരും, കോസ്റ്റല്‍ വാഡന്മാരും, ബോട്ട്സ്റ്റാഫ് എന്നിവരും പങ്കെടുത്തു.

Advertisement