തൊഴില്‍ പരിശീലന ശില്പശാല സംഘടിപ്പിച്ച് എളാട്ടേരി അരുണ്‍ ലൈബ്രറി വനിതാ വേദി


കൊയിലാണ്ടി: തൊഴില്‍ പരിശീലന ശില്പശാല സംഘടിപ്പിച്ചു. മേലൂര്‍ എളാട്ടേരി അരുണ്‍ ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തിലാണ് തൊഴില്‍ പരിശീലന ശില്പ ശാല സംഘടിപ്പിച്ചത്. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജൂബിഷ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വനിതാ വേദി പ്രസിഡന്റ് കെ. റീനയുടെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലൈബ്രറി സെക്രട്ടറി ഇ. നാരായണന്‍, പ്രസിഡന്റ് എന്‍. എം. നാരായണന്‍, കെ. ജയന്തി എന്നിവര്‍ സംസാരിച്ചു.

കുടുംബശ്രീ ഏക് സാത് സ്‌കില്‍ ട്രൈനെര്‍ കാഞ്ചന ചെറുകുളത്തൂര്‍ പരിശീലനം നല്‍കി. കണ്‍വീനര്‍ കെ. അനുഷ സ്വാഗതവും ലൈബ്രേറിയന്‍ ടി. എം. ഷീജ നന്ദിയും പറഞ്ഞു.