സ്തനാര്‍ബുദ പരിശോധനയും ബോധവല്‍ക്കരണക്ലാസും; വനിതാ ദിനത്തില്‍ അര്‍ബുദ ബോധവത്കരണ ക്ലാസുമായി എളാട്ടേരി അരുണ്‍ ലൈബ്രറി


കൊയിലാണ്ടി: എളാട്ടേരി അരുണ്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ വനിതാദിനത്തോടനുബന്ധിച്ച് ക്യാന്‍സര്‍ സ്‌ക്രീനിങ് ടെസ്റ്റും ബോധവല്‍ക്കരണ ക്ലാസും നടന്നു. ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രവും ലൈബ്രറിയും സംയുക്തമായി നടത്തിയ ഓറല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ് ടെസ്റ്റിന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.എം.ഷിജി എം.എല്‍.എസ്.പി നഴ്‌സ് അഞ്ജു ആനന്ദ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അര്‍ബുദത്തെക്കുറിച്ച് അഞ്ജു ആനന്ദ് ബോധവല്‍ക്കരണ ക്ലാസ് നടത്തി.

വനിതാ വേദി ചെയര്‍പേഴ്‌സണ്‍ കെ.റീന അധ്യക്ഷയായ ചടങ്ങില്‍ കണ്‍വീനര്‍ കെ.അനിഷ, ലൈബ്രേറിയന്‍ ടി.എം.ഷീജ. ലൈബ്രറി സെക്രട്ടറി ഇ. നാരായണന്‍, കെ.കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ലൈബ്രറി വയോജന വേദിയുടെ ആഭിമുഖ്യത്തില്‍ പ്രഷര്‍ ഷുഗര്‍ പരിശോധന നടന്നു.

ടെക്‌നീഷ്യന്‍ വി.എം.വിഭിന, പി.കെ.ശങ്കരന്‍, വയോജനവേദി കണ്‍വീനര്‍ പി.രാജന്‍, എ.സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.