നെല്ല്യാടിക്കടവില്‍ ചൂണ്ടയിടാന്‍ പോയ എട്ടുവയസുകാരന്റെ മരണം പെരുങ്കുനി ഭാഗത്തെ ചാലില്‍ വീണ്; മറുവശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ വീണതെന്ന് സംശയം
കൊയിലാണ്ടി: നെല്ല്യാടിക്കടവില്‍ ചൂണ്ടിയിടാന്‍ പോയ എട്ടുവയസുകാരന്റെ മരണപ്പെട്ടത് ചെളിയില്‍ പുതഞ്ഞ്. പുളിയഞ്ചേരി പാലോളി താഴെ കുനി ഷാജിറിന്റെ മകന്‍ മുഹമ്മദ് മുസമ്മില്‍ ആണ് മരിച്ചത്.
മുസമ്മില്‍ കൂട്ടുകാര്‍ക്കൊപ്പം ചൂണ്ടയിടാനായി മുമ്പും പലതവണ പോയിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ നാല് കുട്ടികള്‍ക്കൊപ്പം ചൂണ്ടയിടാനായി പോയതാണ്. പെരുങ്കുനി ഭാഗത്ത് വെള്ളച്ചാലിനടുത്തുവരെ കൂട്ടുകാര്‍ക്കൊപ്പമുണ്ടായിരുന്നു. പ്രദേശത്ത് തോട് മുറിച്ചു കടന്ന് കൂട്ടുകാര്‍ പോയപ്പോള്‍ മുസമ്മിലിന് അപ്പുറത്തേക്ക് പോകാനായില്ല. തിരിച്ചെത്തിയ കുട്ടികള്‍ മുസമ്മിലിനെ കാണാതായതോടെ നാട്ടുകാരെ വിവരം അറിയിക്കുകയും പ്രദേശത്ത് തിരച്ചില്‍ നടത്തുകയുമായിരുന്നു.
തുടര്‍ന്ന് തോടിനരികില്‍ മുസമ്മിലിന്റെ ചെരുപ്പ് കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സന്ധ്യയ്ക്ക് ആറരയോടെ ചെളിയില്‍ പുതഞ്ഞ നിലയില്‍ തോട്ടില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മറ്റൊരു ഭാഗത്തുകൂടെ തോട് കടക്കാന്‍ ശ്രമിച്ചപ്പോള്‍ വീണതാകാമെന്നാണ് സംശയിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പുളിയഞ്ചേരി യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മുസമ്മില്‍. ഉമ്മ: ഹൈറുന്നീസ. സഹോദരങ്ങള്‍: മുഹമ്മദ് മിഷാന്‍, മുഹമ്മദ് മിന്‍ഹജ്ജ്.