എട്ട് ടീമുകള്‍, തീപാറും പോരാട്ടം; ടീച്ചേഴ്‌സ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കൊയിലാണ്ടി സ്റ്റേഡിയത്തില്‍


കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ അധ്യാപകരുടെ കൂട്ടായ്മയായ ടീച്ചേഴ്‌സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ടീച്ചേര്‍സ് ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ മത്സരങ്ങള്‍ ഡിസംബര്‍ 21, 22 തിയ്യതികള്‍ നടക്കും. കൊയിലാണ്ടിയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

എട്ട് ടീമുകളിലായി നൂറോളം അധ്യാപര്‍ അണിനിരക്കുന്ന പ്രീമിയര്‍ ലീഗിന്റെ ഓക്ഷന്‍ കഴിഞ്ഞ മാസം തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നിരുന്നു. ഫാല്‍ക്കണ്‍സ് ഫറൂഖ്, കൃഷ്ണ ബ്രദേഴ്‌സ്, എം.ജെ.വില്യാപ്പള്ളി, ഹാംഷെയര്‍ കൊയിലാണ്ടി, വേദിക നടുവണ്ണൂര്‍, ചാമ്പ്യന്‍സ് ചോമ്പാല, ഇംപള്‍സ് നന്മണ്ട, സ്മാര്‍ക്ക് മേലടി എന്നിവയാണ് ഫ്രാന്‍ഞ്ചൈസികള്‍.

മത്സരത്തിന്റ ടൈറ്റില്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് യു സ്ലോട്ട് ആണ് അര്‍ജുന്‍ സാരംഗി, ബാസില്‍ പാലിശ്ശേരി, എ.ആസിഫ്, സാരംഗ് കൃഷ്ണ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.