വടകര കോട്ടപ്പള്ളിയില്‍ നാല് വയസുകാരിയുള്‍പ്പെടെ എട്ടുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു; കുറുക്കനെ നാട്ടുകാര്‍ തല്ലിക്കൊന്നു


വടകര: വടകര കോട്ടപ്പള്ളിയില്‍ നാല് വയസുകാരി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. കോട്ടപ്പള്ളി, പൈങ്ങോട്ടായി ഭാഗങ്ങളിലാണ് വൈകിട്ട് കുറുക്കന്റെ ആക്രമണമുണ്ടായത്.

പരിക്കേറ്റവര്‍ ജില്ല ആശൂപത്രിയില്‍ ചികിത്സ നേടി. കാലിനും കൈക്കുമാണ് മിക്കവര്‍ക്കും കടിയേറ്റിട്ടുള്ളത്. കുറുക്കനെ നാട്ടുകാര്‍ തല്ലിക്കൊന്നു.