മുതുകാട് സ്വദേശിയുടെ വീട്ടില്‍ നിന്നും എട്ട് ലിറ്റര്‍ ചാരായം കണ്ടെടുത്തു; പ്രതി പെരുവണ്ണാമൂഴി പൊലീസിന്റെ പിടിയില്‍


Advertisement

പെരുവണ്ണാമൂഴി: മുതുകാട് സ്വദേശിയുടെ വീട്ടില്‍ നിന്നും എട്ട് ലിറ്റര്‍ ചാരായം പിടിച്ചെടുത്തു. ഒന്നാം ബ്ലോക്ക് കിളച്ച പറമ്പില്‍ ഉണ്ണിക്കൃഷ്ണന്‍ ആണ് പിടിയിലായത്. രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടന്നത്.

Advertisement

ഒഴിഞ്ഞ കന്നാസുകളും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു. കഴിഞ്ഞദിവസം കക്കയത്ത് വെച്ചു ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരാതി അദാലത്തില്‍ മുതുകാടിലെ മദ്യ വില്പനയെപ്പറ്റി പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി.

Advertisement

പെരുവണ്ണാമൂഴി സബ് ഇന്‍സ്പെക്ടര്‍ ജിതിന്‍വാസിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ പ്രകാശ് ചാക്കോ, എസ്.സി.പി.ഒ.ഷിജിത്ത്. കെ. സി, സി.പി.ഒമാരായ ഷിജിത്ത്.കെ.കെ, ലിസ്‌ന, റാഷിദ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

Advertisement

Summary: Eight liters of liquor recovered from Muthukad native’s house