വിവാഹ ആഘോഷം പൊലിപ്പിക്കുക, റീൽസ് ചിത്രീകരിക്കുക; കാറിൽ അപകടകരമായി യാത്ര ചെയ്തവർക്കെതിരെ കേസെടുത്ത് എടച്ചേരി പോലീസ്


Advertisement

വടകര: കാറിൽ അപകടകരമായി യാത്ര ചെയ്തവർക്കെതിരെ പോലീസ് കേസെടുത്തു. വളയത്ത് നിന്നും ഓർക്കാട്ടേരി കാർത്തികപ്പള്ളിയിലെ വിവാഹ വീട്ടിലെത്തിയ സംഘമാണ് കാറിൽ അഭ്യാസ പ്രകടനം നടത്തിയത്. ഇന്നലെ വൈകീട്ട് 3.30 ഓടെയാണ് സംഭവം.

Advertisement

പുറമേരി തലായിൽ വച്ച് കാറുകളുടെ ഡിക്കിയിലും ഡോറിലും നിന്ന് അശ്രദ്ധമായും അപകടകരമായി മനുഷ്യ ജീവന് അപകടംവരത്തക്ക വിധത്തിൽ യാത്ര ചെയ്തെന്നാണ് കേസ്. സംഭവത്തിൽ കെ എൽ 18 സെഡ് 8088, കെ എൽ 18 ഡബ്ല്യു 3009 എന്നീ വാഹനങ്ങൾ എടച്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. റീൽസ് ചിത്രീകരിക്കുകയെന്ന ഉദ്ധേശത്തോടെയാണ് യുവാക്കൾ അപകടകരമായി യാത്ര ചെയ്തതെന്ന് പോലീസ് പറഞ്ഞു.

Advertisement

Description: Edacherry police register case against those who traveled dangerously in a car

Advertisement