ഉള്ളി കഴിച്ചോ ചീത്ത കൊളസ്‌ട്രോൾ കുറക്കാം, കണ്ണിന്റെ കാഴ്ച ശക്തി കൂട്ടാം; ഉള്ളിയിൽ ഒളിഞ്ഞിരിക്കുന്ന മറ്റു ഗുണങ്ങളെ തിരിച്ചറിയാം…


Advertisement

ന്ത്യയിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് വലിയ ഉള്ളി അഥവാ സവാള. മിക്ക ദിവസങ്ങളിലും ഏതെങ്കിലും ഒരു വിഭവത്തിൽ ഉള്ളി ചേർത്തിരിക്കും. ഒറ്റക്ക് ഉപയോഗിക്കുന്നതിനെക്കാൾ കൂടുതൽ മറ്റു പച്ചക്കറികളോടൊപ്പമാണ് ഉള്ളി ഉപയോഗിക്കുന്നത്. സ്വാദിനു വേണ്ടിയാണ് പലപ്പോഴും ചേർക്കുന്നതെങ്കിൽ ഇനി മുതൽ ഗുണങ്ങൾ അറിഞ്ഞ് ഉപയോഗിക്കാം.

ഉള്ളിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഒരു ഘടകമാണ് വിറ്റാമിൻ C. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കോശങ്ങളുടെ കേടുപാടുകൾ നികത്തി ഊർജ്ജം നൽകുന്നു.

ഉള്ളി പച്ചയായി കഴിക്കുന്നവരിൽ ചർമ്മത്തിന് തിളക്കം ഉണ്ടാവുകയും തലമുടിയുടെ വളർച്ച കൂട്ടുകയും ചെയ്യുന്നു. കൂടാതെ പ്രായത്തിന്റേതായ മാറ്റം ചർമ്മത്തിൽ പെട്ടന്ന് ഉണ്ടാവാതിരിക്കാനും ഇത് കാരണമാകുന്നു.

ഫോളേറ്റ്, വിറ്റാമിൻ B6 എന്നിവ അടങ്ങിയതിനാൽ ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനും പേശികളുടെ പ്രവർത്തനത്തിനും ഉള്ളി സഹായിക്കുന്നു.

Advertisement

മറ്റു ഭക്ഷണങ്ങളിൽ നിന്ന് കിട്ടാൻ ഏറെ പ്രയാസമുള്ള മിനറലാണ് പൊട്ടാസ്യം. എന്നാൽ ഉള്ളിയിൽ ഇവ ധാരാളമായിട്ടുണ്ട്. ഇതിലൂടെ ഞരമ്പുകളുടെ പ്രവർത്തനങ്ങളെയും കിഡ്‌നിയുടെ പ്രവർത്തനത്തെയും സുഗമമാക്കുന്നു.

ഏത് തരം രോഗമുള്ളവർക്കും ഭക്ഷണക്രമീകരണങ്ങൾ പാലിക്കുന്നവർക്കുമെല്ലാം ഉള്ളി ഒരുപോലെ ഉപയോഗിക്കാൻ കഴിയും. സൈനസൈറ്റിസ് ഉള്ളവരിലും അലർജി, തുമ്മൽ എന്നീ അസുഖങ്ങൾ ഉള്ളവർക്കും കെട്ടിനിൽക്കുന്ന കഫം ഒഴിഞ്ഞുപോവാൻ പച്ച ഉള്ളിയുടെ നീര് കഴിക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ കഴിക്കുമ്പോൾ കെട്ടി നിൽക്കുന്ന നീര് ഒഴിഞ്ഞുപോവാൻ സഹായിക്കുന്നു.

തൊണ്ട വേദനയുള്ളവർക്ക് സവാളയുടെ നീര് ഇറക്കുന്നതോ തൊണ്ടയ്ക്ക് പുറമെ പുരട്ടുന്നതോ വളരെ ആശ്വാസം നൽകും.

Advertisement

ഉള്ളിയിൽ അടങ്ങിയിട്ടുള്ള പ്രീബയോട്ടിക്‌സും ഫൈബറും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും വൈറസുകൾ പോലെയുള്ള രോഗകാരികൾക്ക് എതിരെ പ്രവർത്തിക്കാൻ ശരീരത്തെ സജ്ജമാക്കുകയും ചെയ്യുന്നു. കൂടാതെ ഉറക്കമില്ലായ്മയും സമ്മർദ്ദവും ഇല്ലാതാക്കുന്നു.

ഫ്‌ളവനോയിഡുകൾ അടങ്ങിയ ഉള്ളി ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറക്കാൻ സഹായിക്കുന്നു. കൂടാതെ തയോസൾഫേറ്റുകൾ രക്തത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുകയും പക്ഷാഘാതം, ഹൃദയാഘാതം എന്നിവക്കുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു.

ഉള്ളിയുടെ ദിവസേനയുള്ള ഉപയോഗം ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കാൻ സഹായിക്കുകയും എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Advertisement

ഉള്ളിയിൽ സെലിനിയം ഉൽപ്പാദിപ്പിക്കുന്ന വിറ്റാമിൻ E കണ്ണിന്റെ വേദനക്കും മറ്റു പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കുന്നു.

റുട്ടിൻ എന്ന സംയുക്തം ഉള്ളിയിൽ അടങ്ങിയതിനാൽ രക്തം കട്ടപിടിക്കുന്നത് തടയാൻ സഹായിക്കുന്നു.

ഉള്ളിയിലെ ആന്റിഓക്‌സിഡന്റുകൾ തലച്ചോറിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നു. സൾഫർ സംയുക്തങ്ങൾ പ്രായം കൂടുമ്പോഴുണ്ടാവുന്ന ഓർമ്മക്കുറവിനെ കുറക്കാനും സഹായിക്കുന്നു.

ഉള്ളിയുടെ ആന്റിമൈക്രോബയൽ, ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ മുഖക്കുരു ഉണ്ടാവാൻ കാരണമാകുന്ന ബാക്ടീരിയകളെയും മറ്റ് അണുബാധകളെയും ഇല്ലാതാക്കുകയും ഇതിലൂടെ ചർമ്മ സൗന്ദര്യം വർദ്ധിക്കുകയും ചെയ്യുന്നു.