തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐയുടെ ‘ഫൈറ്റ് ഇൻ സ്ട്രീറ്റ്’; കൊല്ലത്ത് വിപുലമായ പരിപാടികള്‍


Advertisement

കൊയിലാണ്ടി: തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ആഗസ്ത് 15ന് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ബ്ലോക്ക് തലത്തിൽ ‘ഫൈറ്റ് ഇൻ സ്ട്രീറ്റ്’ സംഘടിപ്പിക്കുന്നു. കൊല്ലത്ത് വച്ച് നടക്കുന്ന കൊയിലാണ്ടി ബ്ലോക്ക് പരിപാടി വിജയിപ്പിക്കാൻ സ്വാഗത സംഘ രൂപീകരണ യോഗം ഇല്ലത്ത് താഴെ ചേർന്നു.

Advertisement

ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷ് ഉദ്ഘാനം ചെയ്തു. കെ.കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. എൻ.കെ ഭാസ്കരൻ, പി.വി അനുഷ, റിബിൻ കൃഷ്ണ, നന്ദു എന്നിവർ സംസാരിച്ചു. എൻ.കെ ഭാസ്കരൻ ചെയർമാനും റിബിൻ കൃഷ്ണ കൺവീനറുമായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു.

Advertisement
Advertisement