‘തച്ചന്‍കുന്നില്‍ നിന്നും അക്രമകാരികളായ തെരുവ്നായ്ക്കളെ പിടികൂടിയില്ല’,പകരം പിടികൂടിയത് നഗരസഭയിലെ വിവിധയിടങ്ങളില്‍ നിന്നും എന്നാരോപിച്ച് ഡി.വൈ.എഫ്.ഐ തച്ചന്‍കുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി
പയ്യോളി: തച്ചന്‍കുന്നിലെ തെരുവുനായ ശല്യം അടിയന്തിരമായി പരിഹരിക്കുക, തെരുവ് വിളക്കുകള്‍ കത്തിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധ പ്രകടനം നടത്തി ഡി.വൈ.എഫ്.ഐ തച്ചന്‍കുന്ന് യൂണിറ്റ്. പ്രദേശത്തെ ഇടവഴികളിലെ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനരഹിതമല്ലെന്നും നായ്ക്കളുടെ വന്ധ്യംകരണ പദ്ധതികള്‍ കൃത്യമായി നഗരസഭ നടപ്പാക്കുന്നില്ലെന്നും ആരോപിച്ചാണ് ഡി.വൈ.എഫ്.ഐ തച്ചന്‍കുന്ന് യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തിയത്.
തെവുവ്‌നായ ശല്യം രൂക്ഷമായുള്ളത് തച്ചന്‍കുന്നിലാണെന്നും ഇവിടെയുള്ള അക്രമകാരികളായ നായകളെ നഗരസഭ പിടിച്ചിട്ടില്ലന്നും തച്ചന്‍കുന്നിലെ തെരുവ് നായ്ക്കളെ പിടികൂടിയെന്ന പേരില്‍ മുനിസിപ്പാലിറ്റിയുടെ വിവിധഭാഗങ്ങളില്‍ നിന്നും പിടികൂടിയ നായ്ക്കളെ തച്ചന്‍കുന്നില്‍ പ്രദര്‍ശിപ്പിച്ച മുനിസിപ്പാലിറ്റിയുടെ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതാണെന്നും ഡി.വൈ.എഫ്.ഐആരോപിച്ചു.
നഗരസഭയിലെ പരിധിയിലെ വിവിധയിടങ്ങളിലായി 17 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നെന്നും തെരുവ് വിളക്കുകള്‍ ഇല്ലാത്തതും തൊഴിലുറപ്പില്‍ തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞതു മൂലം പല ഇടങ്ങളും കാടുമൂടികിടക്കുന്നതുമാണ്
തെരുവ്‌നായ്ക്കളുടെ സൈ്വര്യവിഹാരത്തിനു കാരണമാകുന്നതെന്നും ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്നും അല്ലാത്ത പക്ഷം നഗരസഭയ്ക്ക് മുന്നില്‍ ജനകീയ സമരം നടത്തുമെന്നും ഡി.വൈ.എപ്.ഐ നേതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഷിബിന്‍ കുമാര്‍, അക്ഷയ് രാജ്, അഭിജിത്, ആദിഷ്, നിധിന്‍, ഋത്വിക് എന്നിവര്‍ തച്ചന്‍കുന്ന് ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.