നിരോധനങ്ങളുടെ കാലത്ത് നിശബ്ദമാകുകയില്ല നാം; മോദി സര്‍ക്കാര്‍ നിരോധിച്ച ബി.ബി.സി ഡോക്യുമെന്ററി കൊയിലാണ്ടിയില്‍ പ്രദര്‍ശിപ്പിച്ച് ഡി.വൈ.എഫ്.ഐ
കൊയിലാണ്ടി: നരേന്ദ്ര മോദി സര്‍ക്കാര്‍ നിരോധിച്ച ബി.ബി.സിയുടെ ‘India – The Modi Question’ ഡോക്യുമെന്ററി കൊയിലാണ്ടിയില്‍ പ്രദര്‍ശിപ്പിച്ചു. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയും എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്.
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി.പി.ബബീഷ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ഫര്‍ഹാന്‍ ഫൈസല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എന്‍.ബിജീഷ് അധ്യക്ഷനായി.
കെ.കെ.സതീഷ് ബാബു, നവതേജ് മോഹന്‍, പി.വി.അനുഷ എന്നിവര്‍ സംസാരിച്ചു.