”നാടിന്റെ കലാസംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം” കോവിഡ് കവര്‍ന്ന മുചുകുന്നിലെ ശ്രീരാഗിന്റെ ഓര്‍മ്മ പുതുക്കി ഡി.വൈ.എഫ്.ഐ


Advertisement

മുചുകുന്ന്: കോവിഡ് കവര്‍ന്ന മുചുകുന്നിലെ കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍ സാബൂട്ടന്‍ എന്നറിയപ്പെടുന്ന ശ്രീരാഗിന്റെ ഓര്‍മ്മപുതുക്കി ഡി.വൈ.എഫ്.ഐ. ശ്രീരാഗിന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ച സ്മാരക സ്തൂപം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു ഉദ്ഘാടനം ചെയ്തു.

Advertisement

2021ലെ കോവിഡ് കാലത്താണ് ശ്രീരാഗ് മരണപ്പെടുന്നത്. ഡി.വൈ.എഫ്.ഐ മുചുകുന്ന് കോളേജ് യൂണിറ്റ് സെക്രട്ടറിയും നാടിലെ കലാസാംസ്‌കാരിക രംഗത്ത് സജീവമായി ഇടപെട്ടിരുന്ന വ്യക്തിത്വവുമായിരുന്നു.

Advertisement

അനുസ്മരണ പരിപാടിയില്‍ ബ്ലോക്ക് സെക്രട്ടറി പി.അനൂപ്, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രാദേശിക കലാകാരന്മാരുടെ കലാപ്രകടനവും നടന്നു.

Advertisement