ലഹരി ക്വട്ടേഷന്‍ മാഫിയയ്‌ക്കെതിരെ പ്രതിഷേധം; കൊല്ലം നെല്ല്യാടിയില്‍ ഡി.വൈ.എഫ്.ഐയുടെ ജനകീയ പ്രതിരോധ സദസ്സ്


കൊയിലാണ്ടി: കൊല്ലം നെല്ല്യാടി ഡി.വൈ.എഫ്.ഐ കൊല്ലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി ക്വട്ടേഷന്‍ മാഫിയക്കെതിരെ ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. ശനിയാഴ്ച നെല്ല്യാടിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ കഞ്ചാവ് സംഘഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചത്.

പരിപാടി ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എന്‍.ബിജീഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സി.പി.എം കൊല്ലം ലോക്കല്‍ സെക്രട്ടറി എന്‍.കെ.ഭാസ്‌കരന്‍, നാലാം വാര്‍ഡ് മെമ്പര്‍ രമേശന്‍ മാസ്റ്റര്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില, എട്ടാംവാര്‍ഡ് മെമ്പര്‍ ലിന്‍സി, ലോക്കല്‍ കമ്മിറ്റി മെമ്പര്‍ സി.കെ.ഹമീദ്, ഡി.വൈ.എഫ്.ഐ കൊല്ലം മേഖല സെക്രട്ടറി റിബിന്‍ കൃഷ്ണ, മേഖല ട്രഷറര്‍ അഭയ് കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

Summary: DYFI Protest against drug quotation mafia in kollam