‘വേണ്ട ലഹരിയും ഹിംസയും’; ലഹരി വ്യാപനത്തിനെതിരെ നാടകവും ജാഗ്രതാ പരേഡുമായി ഡി.വൈ.എഫ്.ഐ കാപ്പാട് മേഖല കമ്മിറ്റി
ചേമഞ്ചേരി: ലഹരിയുടെ വ്യാപനത്തിനെതിരെ ജാഗ്രതാ പരേഡും പൊതുയോഗവും സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ കാപ്പാട് മേഖല കമ്മിറ്റി. ‘വേണ്ട ലഹരിയും ഹിംസയും’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.
പൊതുയോഗം ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മേഖല പ്രസിഡന്റ് ഷിബിന്‍രാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രജീഷ് കുമാര്‍ സ്വാഗതവും പറഞ്ഞു.
ബ്ലോക്ക് സെക്രട്ടറി എന്‍. ബിജീഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ്, സിപിഐഎം ലോക്കല്‍ സെക്രട്ടറി എം.നൗഫല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വികാസ്‌നഗര്‍ നാടക കൂട്ടായ്മ അവതരിപ്പിച്ച ‘അവരും നമ്മുടെ മക്കളല്ലേ ‘
എന്ന നാടകം അരങ്ങേറി.
Summary: DYFI Kappad Regional Committee holds drama and vigil parade against drug abuse.