വേണ്ട ലഹരിയും ഹിംസയും; കാരയാട് ജാഗ്രതാ പരേഡുമായി ഡി.വൈ.എഫ്.ഐ
അരിക്കുളം: വർദ്ധിച്ചു വരുന്ന സിന്തറ്റിക് – രാസ ലഹരി വ്യാപനത്തിനെതിരെ ഡി.വൈ.എഫ്.ഐ കാരയാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജാഗ്രത പരേഡ് സംഘടിപ്പിച്ചു.
തറമ്മല്‍ നിന്ന് ആരംഭിച്ച പരേഡ് പഞ്ചായത്ത് അംഗം വി.പി അശോകന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
കുരുടിമുക്കില്‍ സമാപിച്ച പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ സഖാവ് ബി.പി ബബിഷ് ഉദ്ഘാടനം ചെയ്തു.
സുബോധ് സ്വാഗതം പറഞ്ഞു.നന്ദന എസ് പ്രസാദ് പ്രതിജ്ഞ ചൊല്ലി. മേഖലാ പ്രസിഡൻ്റ് ജിജീഷ് ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജിജീഷ് ടി അധ്യക്ഷത വഹിച്ചു. കെ ടി ജോര്‍ജ്ജ് മാഷ് മുഖ്യ പ്രഭാഷണം നടത്തി, ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് സതീഷ്ബാബു എന്നിവര്‍ സംസാരിച്ചു.