കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോര്‍; ഹൃദയപൂര്‍വം പദ്ധതിയില്‍ ഭാഗമായി കാപ്പാട് മേഖല കമ്മിറ്റി


കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കാപ്പാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതരണം നടത്തി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂർവ്വം പരിപാടിയുടെ ഭാഗമായാണ് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തത്.

ലോക്കൽ കമ്മിറ്റി അംഗം പി.കെ. പ്രസാദ് പതാകയുയര്‍ത്തി പരിപാടിയ്ക്ക് തുടക്കു കുറിച്ചു. മേഖല സെക്രട്ടറി ഷിബിൽ രാജ് താവണ്ടി, പ്രസിഡന്‍റ് രജീഷ് കുമാർ എന്നിവർ വിതരണോദ്ഘാടനം നിർവഹിച്ചു. ശിവപ്രസാദ് ഷൈരാജ്, ജിഷ്ണു, ഫായിസ് , അഷിക തുടങ്ങി വിവിധ യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

മേഖലയിലെ പതിനൊന്ന് യൂണിറ്റുകളിലെ വീടുകളിൽ നിന്ന് ശേഖരിച്ച നാലായിരത്തോളം പൊതിച്ചോറുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൈമാറി.