ആക്രിപെറുക്കല്‍, മുണ്ട് ചലഞ്ച്, തേങ്ങാചലഞ്ച്… അങ്ങനെ ഉദ്യമങ്ങള്‍ നിരവധി; വയനാടിനെ പുനര്‍നിര്‍മ്മിക്കാന്‍ കൊയിലാണ്ടിയില്‍ നിന്നും ഡി.വൈ.എഫ്.ഐ പിരിച്ചെടുത്തത് 12ലക്ഷത്തിലേറെ രൂപ
കൊയിലാണ്ടി: ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ കൊയിലാണ്ടിയിലെ ഡി.വൈ.എഫ്.ഐ പിരിച്ചെടുത്തത് പന്ത്രണ്ട് ലക്ഷത്തിലേറെ രൂപ. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി 1204927രൂപ ഇന്നലെ ജില്ലാ കമ്മിറ്റിക്ക് കൈമാറി.
കൊയിലാണ്ടി ബ്ലോക്കിലെ വെങ്ങളം, കൊയിലാണ്ടി സെന്റര്‍, ആനക്കുളം, അരിക്കുളം, നമ്പ്രത്ത്കര, കാരയാട്, ചേമഞ്ചേരി, കാപ്പാട്, ഈസ്റ്റ്, പൊയില്‍ക്കാവ്, ചെങ്ങോട്ടുകാവ്, കൊല്ലം, നടേരി, കീഴരിയൂര്‍, സൗത്ത് മേഖലകളില്‍ നിന്നുള്ള യൂണിറ്റുകളില്‍ നിന്ന് സമാഹരിച്ച തുകയാണിത്.
വിവിധ ചാലഞ്ചുകളിലൂടെയാണ് ഡി.വൈ.എഫ്.ഐ ഇത്രയും തുക സമാഹരിച്ചത്. കൊയിലാണ്ടിയുടെ ചില ഭാഗങ്ങളില്‍ നിന്നും പഴയ കാറുകളും ബൈക്കുകളുമടക്കം വിട്ടുനല്‍കിക്കൊണ്ടാണ് ഡി.വൈ.എഫ്.ഐയുടെ ആക്രിപെറുക്കല്‍ ചലഞ്ച് വന്‍വിജയമാക്കിയത്. ഇതിന് പുറമേ മുണ്ട് ചലഞ്ച്, ബിരിയാണി ചലഞ്ച്, ചിക്കന്‍ ചില്ലി ബീഫ് ഫെസ്റ്റ്, ഫിനോയല്‍ ചലഞ്ച്, അച്ചാര്‍ ചലഞ്ച്, അതിജീവനത്തിന്റെ ചായക്കട, തേങ്ങാചലഞ്ച്, പായസ ചലഞ്ച് എന്നിവയും സംഘടിപ്പിച്ചിരുന്നു. പ്രവര്‍ത്തകരുടെ അഹോരാത്ര പരിശ്രമവും ഈ ചലഞ്ചിനെ വിജയകരമാക്കി.
വിവിധ മേഖലകളില്‍ നിന്നും സമാഹരിച്ചത്:
1.സെന്റര്‍ 142000
2.വെങ്ങളം 130000
3.ആനക്കുളം 105001
4.അരിക്കുളം 100272
5.നമ്പ്രത്ത്കര 92500
6.കാരയാട് 85002
7.ചേമഞ്ചേരി 80000
8.കാപ്പാട് 78100
9. കൊയിലാണ്ടി ഈസ്റ്റ് 75590
10.പൊയില്‍കാവ് 76045
11.ചെങ്ങോട്ടുകാവ് 60500
12.കൊല്ലം 56670
13. നടേരി 50191
14. കീഴരിയൂര്‍ 45000
15. കൊയിലാണ്ടി സൗത്ത് 28056
Summary: DYFI Collects 12 lakhs from koyilandy block to help wayanad