ബാലുശ്ശേരിയില്‍ നൈറ്റ് പട്രോളിങ്ങിനിടെ കക്കൂസ് മാലിന്യം തളളാനെത്തിയ ടാങ്കര്‍ലോറി പിടികൂടി; വാഹനം ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു


ബാലുശ്ശേരി: ബാലുശ്ശേരിയില്‍ കക്കൂസ് മാലിന്യം തളളാനെത്തിയ ടാങ്കര്‍ ലോറി പിടികൂടി. നൈറ്റ് പെട്രോളിംങ്ങ് നടത്തുന്നതിനിടെ ബാലുശ്ശേരി ബോയ്‌സ് സ്‌കൂളിന് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. സന്ധ്യാ തിയേറ്റിന് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറി പോലീസ് വാഹനത്തെ കണ്ടപ്പോള്‍ വണ്ടി എടുത്ത് സമീപത്തെ ചെറിയ റോഡിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് അരമണിക്കൂറിന് ശേഷം പോലീസ് വീണ്ടും തിരച്ചിലിനായി വന്നപ്പോള്‍ ബോയ്‌സ് ഹൈസ്്ക്കൂളിന് സമീപത്ത് നിര്‍ത്തിയിട്ട നിലയിലായിരുന്നു വണ്ടിയുളളത്.

പോലീസിനെ കണ്ടയുടനെ വണ്ടി ഉപേക്ഷിച്ച് പ്രതികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. വാഹനം ബാലുശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരുന്നു. സബ്ബ് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ എസ്.സി.പിഒ കെ.ടി ബിജു, ഹോം ഗാര്‍ഡ്’ സദാനന്ദന്‍ നായര്‍, ദില്‍ഷ, എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

എസ്.എച്ച് ഒ മഹേഷ് കണ്ടമ്പത്തിന്റെ, നിര്‍ദേശ പ്രകാരം രാത്രി പട്രോളിങ്ങ് ശക്തമാക്കിയിരുന്നു, ബാലുശേരിയിലും പരിസര പ്രദേശങ്ങളിലും കക്കൂസ്മാലിന്യം തള്ളുന്നത് പതിവായിരുന്നു.