ശക്തമായ കാറ്റും മഴയും; മരങ്ങള്‍ കടപുഴകി വീണു, കെ.എസ്.ഇ.ബി മേലടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ വൈദ്യുത പോസ്റ്റുകള്‍ തകരാറില്‍
കൊയിലാണ്ടി: ഇന്നലെ രാത്രി പെയ്ത ശക്തമായ വേനല്‍ മഴയില്‍ കെ.എസ്.ഇ.ബി മേലടി പരിധിയിലെ വിവിധയിടങ്ങളിലെ വൈദ്യുതി പോസ്റ്റുകള്‍ പൊട്ടി വീണ് വൈദ്യുതി തടസ്സപ്പെട്ടു. സെക്ഷന്‍ പരിധിയില്‍ പലസ്ഥലങ്ങളിലും മരങ്ങള്‍ വീണ് പോസ്റ്റുകളും ലൈനും പൊട്ടിയിട്ടുണ്ട്.
ഇരിങ്ങല്‍ വിഷ്ണു ക്ഷേത്രത്തിന്റെ അടുത്ത് മങ്ങല്‍ പാറ ട്രാന്‍സ്‌ഫോമര്‍ പ്ലാവ് മുറിഞ്ഞു വീണ്‌ലൈന്‍ പൊട്ടി കിടക്കുന്ന നിലയിലാണുള്ളത്. മങ്ങൂല്‍ പാറ പഴയ റോഡിലെ മെയിന് ലെയിനില്‍ ഓല വീഴുകയും സര്‍ഗാലയയ്ക്ക് സമീപം വലിയകടവത്ത് ഭാഗത്ത് പ്ലാവിന്റെ കൊമ്പ് പൊട്ടി ലൈനില്‍ വീണ നിലയിലുമാണുള്ളത്.അറുവയില്‍ വണ്ണാര്‍റോഡിന്മേല്‍ കുറുകെ ആണ് ഈ പോസ്‌റ് വീണു കിടക്കുന്നത്.
ഡിവിഷന്‍ 35 കൊളാവിപ്പാലം റിക്രിയേഷന്‍ സെന്ററിനടുത്ത് ലൈനില്‍ ഓലവീണ് കത്തിയിട്ടുണ്ട്. വളപ്പില്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയിലുള്ള തെക്കേ തൈവളപ്പില്‍ വീടിന് പുറകിലായി ലൈന്‍ പൊട്ടി താഴെ വീണിട്ടുണ്ട്.
കളരിപ്പടി പൊയില്‍ താഴെ ട്രാന്‍സ്ഫോര്‍മറിന് കീഴിലുള്ള NH 173 7/7 എന്ന പോസ്റ്റില്‍ പ്ലാവ് മുറിഞ്ഞു വീണിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.അപകടങ്ങള്‍ ഒഴിവാക്കുന്നത്തിനായുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വൈദ്യുതി പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നടക്കുന്നതിനാല്‍ വൈദ്യുതി പുനസ്ഥാപിക്കുന്നതുവരെ മേലടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ വൈദ്യുതി മുടങ്ങും.