ശക്തമായ മഴയില്‍ കോമത്ത്കര ബൈപ്പാസില്‍ ഗര്‍ത്തം രൂപപ്പെട്ടു
കൊയിലാണ്ടി: ശക്തമായ വേനല്‍ മഴയില്‍ കൊയിലാണ്ടി- താമരശ്ശേരി റോഡ് കോമത്ത്കര ബൈപ്പാസില്‍ ഗര്‍ത്തം രൂപപ്പെട്ടു. ഇന്നലെ പെയ്ത ശക്തമായ മഴയിലാണ് ഗര്‍ത്തം രൂപപ്പെട്ടത്.
വാഹനഗതാതത്തിന് വലിയ ബുദ്ധിമുട്ട് ഉണ്ടായില്ലെങ്കിലും റോഡിലെ ഒരുഭാഗം വലിയ രീതിയില്‍ താഴ്ന്ന നിലയിലാണുണ്ടായിരുന്നത്. ശ്രദ്ധയില്‍പ്പെട്ടതോടെ രാവിലെ തന്നെ അധികൃതരെ വിവരമറിയിക്കുകയും വേണ്ട നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും കൗണ്‍സിലര്‍ ഷീന കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
നിലവില്‍ വെളളം കെട്ടിനില്‍ക്കുന്ന സാഹചര്യമില്ലെന്നും ഇന്ന് തന്നെ ഗര്‍ത്തം നികത്താനുളള മറ്റ് പണികള്‍ ചെയ്യുമെന്നും കൗണ്‍സില്‍ പറഞ്ഞു. നിലവില്‍ ബൈപ്പാസില്‍ റോഡില്‍ പണികള്‍ക്കായി വച്ചിരിക്കുന്ന മറ്റ് സാമഗ്രികളും എടുത്ത് മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.