മുപ്പത്തിയേഴാം വാര്‍ഷിക ആഘോഷങ്ങളില്‍ ചേമഞ്ചേരിയിലെ ദേശസേവാസംഘം ഗ്രന്ഥശാല; നാലുകിലോമീറ്റര്‍ കൂട്ടനടത്തവുമായി പ്രദേശവാസികള്‍


ചേമഞ്ചേരി: ദേശസേവാസംഘം ഗ്രന്ഥശാലയുടെ മുപ്പത്തിയേഴാം വാര്‍ഷിക പരിപാടിയുടെ ഭാഗമായി വാക്കത്തോണ്‍ സംഘടിപ്പിച്ചു. കുട്ടികൃഷ്ണന്‍ നായര്‍ സമുദ്ര്യ ഫ്ളാഗ് ഓഫ് ചെയ്തു. സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് ഈ കൂട്ട നടത്തത്തില്‍ പങ്കെടുത്തത്. പുലര്‍ച്ചെ ഗ്രന്ഥശാല പരിസരത്ത് നിന്നും ആരംഭിച്ച് നാല് കിലോമീറ്റര്‍ നടന്ന് ചേമഞ്ചേരി ഈസ്റ്റ് യു പി സ്‌കൂളില്‍ സമാപിച്ചു.

സമാപന പരിപാടിയില്‍ വിവിധ സായുധ സേനകളില്‍ നിന്നും വിരമിച്ചവരെ ആദരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് കുന്നുമ്മല്‍, ശ്രീധരന്‍ നായര്‍.യു, സുരേഷ്‌കുമാര്‍.കെ, ഉഷാകുമാരി.കെ.ടി, ആര്യ സന്തോഷ്, പി.മുരളീധരന്‍, ഡോക്ടര്‍ ഇ.ശ്രീജിത്ത്, വി.ടി.വിനോദ്, പി.സജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

[id2]