ഹൈവെ വികസനത്തിന് സ്ഥലം നഷ്ടമായി, തിക്കോടി മീത്തലെ ജുമുഅത്ത് പള്ളി ശ്മശാനത്തിലെ ഖബറുകള്‍ മാറ്റി പുതിയ ഖബറുകളില്‍ അടക്കി


Advertisement

പയ്യോളി: തിക്കാടി മീത്തലെ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാന്‍ ഹൈവെ വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റി. പുതിയ ഖബറുകളിലേക്ക് മാറ്റി അടക്കം ചെയ്തിട്ടുണ്ട്.

Advertisement

ഹൈവെ വികസനത്തിനായാണ് റോഡിന് ഇരുവശത്തും സ്ഥലം ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി പള്ളി ശ്മശാനത്തിന്റെ സ്ഥലവും നഷ്ടമായി.

Advertisement

കമ്മിറ്റി സെക്രട്ടറി തോട്ടത്തില്‍ അസ്സു, മറ്റ് കമ്മിറ്റി പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുടുംബാംഗങ്ങളായ വി.പി.മുഹമ്മദ് ഹാജി, വടക്കേട്ടില്‍ അബ്ദുള്‍ മജീദ്, വടക്കേട്ടില്‍ അബ്ദുല്‍ ലത്തീഫ്, ഒ.ടി.ഹാഫിസ് തുടങ്ങിയവരും എത്തിയിരുന്നു.

Advertisement

summary: Due to loss of land due to highway development, graves in Thikodi Meethale Jumu’at mosque graveyard were shifted