കലാപ്രകടനങ്ങള്‍, കുടുംബസംഗമം, സാംസ്‌ക്കാരിക സമ്മേളനം; ഒത്തുചേരല്‍ ആഘോഷമാക്കി ദുബൈ കെ എം സി സി മൂടാടി ഫെസ്റ്റിവേഴ്‌സ്


മൂടാടി: വിവിധ കലാപരിപാടികളോടെ മൂടാടിയില്‍ സംഘടിപ്പിച്ച മൂടാടി ഫെസ്റ്റിവേഴ്‌സ് വര്‍ണ്ണാഭമായി. ദുബൈ കെ.എം.സി.സി മൂടാടി പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയാണ് ഗംഭീരമായത്. കുടുംബസംഗമം, സാംസ്‌കാരിക സമ്മേളനം, കലാപ്രകടനങ്ങള്‍ എന്നിവകൊണ്ട് ശ്രദ്ധേയമായ ഒരു ഒത്തുചേരലായി മാറിയ പരിപാടി യു.എ.ഇ കെ.എം.സി.സി പ്രസിഡണ്ട് ഡോ.പുത്തൂര്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.


സ്ത്രീവിദ്യാഭ്യാസം കുടുംബഭദ്രതക്ക് അനിവാര്യമാണെന്ന് പുത്തൂര്‍ റഹ്‌മാന്‍ പറഞ്ഞു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എ.കെ.അബ്ദുറഹിമാന്‍, ഇസ്മയില്‍ ഹംസ, ബിജു പണ്ടാരപ്പറമ്പില്‍, ഷഹനാസ് തിക്കോടി, റഹീസ് കോട്ടക്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

വി.കെ.കെ റാഷിദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഇസ്മായില്‍ ഏറാമല മുഖ്യപ്രഭാഷണം നടത്തി. ഷഫീഖ് സംസം സ്വാഗതം പറഞ്ഞു. എ.പി ഷഫീഖ് ദാരിമി ഖിറാഅത്ത് നടത്തി. അഷ്‌റഫ് പള്ളിക്കര, വി.കെ.കെ. റിയാസ്, നാസിം പാണക്കാട്, ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍, നിഷാദ് മൊയ്തു, പി.വി നിസാര്‍, കെ.പി മൂസ, ഫസല്‍ തങ്ങള്‍, എന്‍.ഹനീഫ, ജാഫര്‍ നിലയെടുത്ത്, റാഷിദ നടുവണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.

യൂനുസ് വരിക്കോളി നന്ദി പറഞ്ഞ ചടങ്ങില്‍ സമീര്‍ മനാസ്, മുഹദലി മലമ്മല്‍ നബീല്‍ നാരങ്ങോളി, ടി.കെ ഹാരിസ്, ഷഹീര്‍, പി.എന്‍.കെ നബീല്‍, സവാദ്, ജവാദ് അബ്ദുള്ള, വി.കെ.കെ അബ്ദുഹിമാന്‍, അറഫാത്ത്, ആര്‍.വി ബാസിത്, കെ.പി. റഫീഖ് പരിപാടിക്ക് നേതൃത്വം നല്‍കി.