മദ്യപിച്ചു വണ്ടിയോടിച്ചു; കൊയിലാണ്ടി- വടകര റൂട്ടിലെ ബസ് ഡ്രൈവര്‍ക്കെതിരെ കേസ്


പയ്യോളി: മദ്യപിച്ച് വണ്ടിയോടിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസ്. കണ്ണൂര്‍ പിണറായി
സ്വദേശി അഗീഷിനെയാണ് പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകിട്ടാണ് സംഭവം.

ഇയാള്‍ ഓടിച്ച വടകര-കൊയിലാണ്ടി റൂട്ടിലോടുന്ന ദുര്‍ഗ ബസും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വടകരയില്‍ നിന്ന് കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെയിലായിരുന്നു സംഭവം. അപകടകരമായി വണ്ടിയോടിക്കുന്നതില്‍ പരിഭ്രാന്തരായ യാത്രക്കാര്‍ പകുതി വഴിക്ക് ഇറങ്ങി സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പോലീസെത്തി ബസും ഡ്രൈവറേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.