നാദാപുരം പോലിസ് സ്റ്റേഷന് സമീപം കാറില്‍ മയക്കുമരുന്ന് വില്‍പന; യുവാവ് അറസ്റ്റില്‍


നാദാപുരം: നാദാപുരം പോലിസ് സ്റ്റേഷന് സമീപം കാറില്‍ മയക്കുമരുന്ന് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍. നാദാപുരം സ്വദേശി വെള്ളച്ചാലില്‍ വി.സി. ഷമീലാണ് അസ്റ്റിലായത്.

നാദാപുരം – തലശ്ശേരി റോഡില്‍ പോലിസ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് കാറില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.

ഷമീലില്‍ നിന്ന് 1.28 ഗ്രാം എം ഡി എം എ കണ്ടെടുത്തു. റൂറല്‍ എസ്പിയുടെ കീഴിലുള്ള ഡാന്‍സാഫ് അംഗങ്ങളും, നാദാപുരം പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Description: Drug selling in car near Nadapuram police station.The youth was arrested.