ജില്ലയിൽ വീണ്ടും ലഹരിമരുന്ന് വേട്ട; എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍


Advertisement

കോഴിക്കോട്: ജില്ലയിൽ എക്സൈസിൻ്റെ ലഹരിമരുന്ന് വേട്ട. എംഡിഎംഎയുമായി രണ്ട് യുവാക്കളെ കസ്റ്റഡിയിൽ എടുത്തു. സുൽത്താൻ ബത്തേരി കനകപറമ്പിൽ വീട്ടിൽ ജിത്തു കെ.സുരേഷ് (30), വളയനാട് ഗോവിന്ദപുരം നടുക്കണ്ടി വീട്ടിൽ മഹേഷ്‌ (33) എന്നിവരാണ് പിടിയിലായത്‌. ഇവരില്‍ നിന്നും 40.922 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

Advertisement

എക്സൈസ് ഇൻ്റലിജൻസ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി 8:15ന്‌ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോവിന്ദപുരത്തു വെച്ചാണ് പ്രതികളെ എക്‌സൈസ് പിടികൂടിയത്‌. കോവിലകം പറമ്പ് വീട്ടിൽ നാരായണൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടിന്റെ മുൻവശത്തുള്ള വരാന്തയിൽ വെച്ചാണ് പ്രതികള്‍ പിടിയിലാവുന്നത്‌. പ്രതികളെ അറസ്റ്റ് ചെയ്ത് എന്‍.ഡി.പി.എസ് കേസെടുത്തു.

Advertisement

പ്രതികളുടെ ബൈക്കും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് എക്സൈസ് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത് എ, ഐ.ബി ഇൻസ്പെക്ടർ റിമേഷ്.കെ.എൻ, ഐ.ബി പ്രീവന്റീവ് ഓഫീസർ പ്രവീൺ കുമാർ AEI(gr), വി.പി ശിവദാസൻ പ്രിവന്റി ഓഫീസർ (ഗ്രേഡ്) ഷാജു സി.പി, സി.ഇ.ഒമാരായ മുഹമ്മത് അബ്ദുൽ റഹൂഫ്, അജിൻ ബ്രൈറ്റ്, ഡബ്ല്യൂ.സി.ഇ.ഒ ശ്രീജി എന്നിവരങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്‌.

Advertisement

Description: Drug hunt again in the district; Youth arrested with MDMA