ലൈസന്‍സ് ഇല്ലാതെ ബസ് ഓടിച്ചു; കോഴിക്കോട് സ്വകാര്യ ബസ്സ് ഡ്രൈവർക്കെതിരെ നടപടി


Advertisement

കോഴിക്കോട്: ലൈസന്‍സില്ലാതെ ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. കോഴിക്കോട് മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അദ്വൈത്‌ ബസ് ഡ്രൈവര്‍ അശ്വിനെതിരെയാണ് നടപടി.

Advertisement

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോഴിക്കോട് നഗരത്തില്‍ പോലീസ് വ്യാപകമായി പരിശോധന നടത്തിവരികയാണ്. അതിനിടയിലാണ് ലൈസന്‍സ് ഇല്ലാതെയാണ് അശ്വിന്‍ ബസ് ഓടിക്കുന്നതെന്ന് പോലീസിന് മനസിലായത്. ഇയാളില്‍ നിന്നും 10500രൂപ പിഴ ഈടാക്കി.

Advertisement

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏതാണ്ട് 12ഓളം ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസെടുത്തതായാണ് വിവരം. ഗതാഗതനിയമങ്ങള്‍ പാലിക്കാതെ മരണപ്പാച്ചില്‍ നടത്തുന്ന ബസുകള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

Advertisement

Description: driving a bus without a license; Action against Kozhikode private bus driver