കോഴിക്കോട് സ്വകാര്യ ബസില്‍ യാത്രക്കാരന് ഡ്രൈവറുടെ മര്‍ദ്ദനം; സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം


Advertisement

കോഴിക്കോട്: സ്വകാര്യ ബസില്‍ യാത്രക്കാരന് ഡ്രൈവറുടെ മര്‍ദനം. മാങ്കാവ് സ്വദേശി നിഷാദിനാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. പന്തിരാങ്കാവ് കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലാണ് സംഭവം. പിന്‍സീറ്റില്‍ യാത്ര ചെയ്ത മറ്റൊരു ബസിലെ ഡ്രൈവര്‍ റംഷാദാണ് ആക്രമിച്ചത്. പ്രതിയെ കസബ പൊലീസ് അറസ്റ്റു ചെയ്തു.

Advertisement

ഏപ്രില്‍ 20ന് രാത്രി 9മണി കഴിഞ്ഞാണ് സംഭവം. തോളില്‍ കൈ വെച്ചതിലെ തര്‍ക്കമാണ് കാരണം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Advertisement

നിഷാദിന്റെ അടുത്തിരുന്നാണ് റംഷാദ് യാത്ര ചെയ്തത്. യാത്രയ്ക്കിടെ റംഷാദ് നിഷാദിന്റെ തോളില്‍ കൈവെച്ചിരുന്നു. കൈമാറ്റണമെന്ന് നിഷാദ് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായാണ് റംഷാദ് ക്രൂരമായി മര്‍ദ്ദിച്ചത്. കഴുത്തില്‍ കൈ വരിഞ്ഞുമുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടഞ്ഞപ്പോള്‍ നിലത്തിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മുഖത്ത് ആഞ്ഞടിക്കുകയും ചെയ്തു.

Advertisement

മര്‍ദനത്തിനിടെ നിഷാദിന്റെ പണവും ഫോണും പ്രതി കൈക്കലാക്കി. തുടര്‍ന്ന് വീണ്ടും മര്‍ദ്ദിച്ചു. ബസ് നിര്‍ത്തിയപ്പോള്‍ നിഷാദിനെ തള്ളി പുറത്തേക്കിടുകയും ചെയ്തു. തുടര്‍ന്ന് നിഷാദ് കസബ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പ്രതി സംഭവ സമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു.