മുചുകുന്നില്‍ കുട്ടികള്‍ക്കായി നാടക പരിശീലനക്കളരിയും അമേച്വര്‍ നാടക മത്സരവും; വിശദാംശങ്ങള്‍ അറിയാം


Advertisement

പയ്യോളി: പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മെയ് 27, 28, തിയ്യതികളിലായി കുട്ടികള്‍ക്കുളള നാടക പരിശീലനക്കളരിയും അമേച്വര്‍ നാടകമത്സരവും മുചുകുന്നില്‍ വെച്ച് നടത്താന്‍ സംഘാടകസമിതി രൂപീകരിച്ചു. നാടക മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ നാടകത്തിന്റെ സ്‌ക്രിപ്റ്റും നാടകത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിശദവിവരങ്ങളും മെയ് അഞ്ചിനകം സംഘാടക സമിതിയില്‍ എത്തിക്കണം.

Advertisement

ലഭിക്കുന്ന രചനകളില്‍ തെരെഞ്ഞെടുക്കപ്പെടുന്ന നാല് നാടകങ്ങളാണ് മത്സരത്തില്‍ അവതരിപ്പിക്കുക. ഫാസിസ്റ്റ് വിരുദ്ധവും പുരോഗമനപരവുമായ രചനകള്‍ക്ക് മുന്‍ഗണനയുണ്ടാകും.

Advertisement

സംഘാടക സമിതി രൂപീകരണ യോഗം മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വി.പി.രാമചന്ദ്രന്റെ അധ്യക്ഷതയില്‍ മേഖലാ സിക്രട്ടരി ചന്ദ്രന്‍ മുദ്ര, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഖില എന്നിവര്‍ സംസാരിച്ചു. പി.ഷൈജു സ്വാഗതം പറഞ്ഞു.

Advertisement

ഭാരവാഹികളായി സി.കെ.ശ്രീകുമാര്‍ (ചെയര്‍മാന്‍), രാജന്‍ പടിഞ്ഞാറയില്‍ (ജനറല്‍ കണ്‍വീനര്‍), എന്‍.കെ.അബ്ദുല്‍ സമദ് വര്‍ക്കിംഗ് ചെയര്‍മാന്‍, ഷൈജു പി. മുചുകുന്ന് (കണ്‍വീനര്‍), കെ.രാധാകൃഷ്ണന്‍ ഖജാന്‍ജി എന്നിവരെ തെരഞ്ഞെടുത്തു. പരിപാടികളുമായി ബന്ധപെട്ട കാര്യങ്ങള്‍ക്ക് 9846 281866 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.