”ഡോ. വി. പദ്മാവതി മറ്റാരും കൈവയ്ക്കാത്ത മേഖലകളെക്കുറിച്ച് ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്ന എഴുത്തുകാരി” ‘ചിതറിയ കലാ ചിത്രങ്ങള്‍’ പുസ്തകം പ്രകാശനം ചെയ്തു


Advertisement

ചെങ്ങോട്ടുകാവ്: ചിത്രശാലകള്‍, ഇന്ത്യയുടെ ആഭരണ പാരമ്പര്യം തുടങ്ങി മറ്റാരും കൈവയ്ക്കാത്ത മേഖലകളെക്കുറിച്ച് ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്ന എഴുത്തുകാരിയാണ് ഡോ. വി.പദ്മാവതിയെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ആര്‍.രാഘവ വാര്യര്‍ പറഞ്ഞു. എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. വി.പദ്മാവതി രചിച്ച ‘ചിതറിയ കലാ ചിത്രങ്ങള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

പ്രശസ്ത നര്‍ത്തകി ഡോ.കലാമണ്ഡലം മായ രാജേഷ് പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത ഭാഷാ ഗവേഷകന്‍ ആയിരുന്ന ഡോ. കെ.ഉണ്ണിക്കിടാവിന്റെ പത്‌നിയാണ് ഡോ.വി.പദ്മാവതി. 97ാം വയസ്സിലാണ് അവരുടെ പുതിയ കൃതി പ്രകാശിതമാകുന്നത്. കവി മേലൂര്‍ വാസുദേവന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.

Advertisement

ദേശാഭിമാനി കൊയിലാണ്ടി ഏരിയ റിപ്പോര്‍ട്ടര്‍ എ. സജീവ് കുമാര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച ഡോ. എം.ആര്‍. രാഘവ വാര്യരെ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ആദരിച്ചു. മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ ഹരിലാല്‍ രാജഗോപാല്‍ പുസ്തകം പരിചയപ്പെടുത്തി. മുന്‍ എം.എല്‍.എ. പി.വിശ്വന്‍, പുകസ മേഖലാ പ്രസിഡന്റ് കെ.ശ്രീനിവാസന്‍, ചെങ്ങോട്ടുകാവ് ലൈബ്രറി നേതൃസമിതി പ്രസിഡന്റ് കെ.വി.രാമചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി.ആര്‍.രണ്‍ദീപ് സ്വാഗതവും മധു കിഴക്കയില്‍ നന്ദിയും പറഞ്ഞു. പേപ്പര്‍ സ്‌ക്വയര്‍ പബ്ലിഷേഴ്‌സ് തൃശ്ശൂര്‍ ആണ് പ്രസാധകര്‍.

Advertisement

Summary: Dr. V. Padmavati book release