നടൻ ജഗദീഷിന്റെ ഭാര്യ ഡോ. രമ .പി അന്തരിച്ചു


തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്ന ഡോ. രമ പി. അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. നടൻ ജഗദീഷിന്റെ ഭാര്യ ആണ്. കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു എന്നാണ് വിവരം.

കേരളത്തിലെ പ്രമുഖ കേസുകളിൽ രമയുടെ കണ്ടെത്തലുകൾ നിർണായകമായിരുന്നു.

ഡോ.രമ്യ ജഗദീഷ് (പ്രഫസർ, നാഗർകോവിൽ മെഡിക്കൽ കോളജ്), ഡോ. സൗമ്യ ജഗദീഷ്  (സൈക്യാട്രിസ്റ്റ്) എന്നിവരാണ് മക്കൾ. മരുമക്കൾ: ഡോ.നരേന്ദ്രൻ നയ്യാർ ഐ.പി.എസ്, ഡോ. പ്രവീൺ പണിക്കർ.

സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ.