അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കുക; ആപ്പുകളുടെ പിന്നിലെ ചതിക്കുഴികള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്‌


കൊയിലാണ്ടി: ലോണ്‍ ആപ്പുകളുടെ ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പുമായി കേരളാ പോലീസ്. ലോണ്‍ ആപ്പുകള്‍ നല്‍കുന്ന പ്രലോഭനങ്ങള്‍ തിരസ്‌കരിക്കാനും അവര്‍ അയച്ചു നല്‍കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണമെന്ന് കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഫോണിലെ കോണ്‍ടാക്ട് നമ്പറുകള്‍, ഗാലറി എന്നിവയുടെ നിയന്ത്രണം അവയ്ക്ക് ലഭിക്കുന്നുണ്ടെന്നും പിന്നീട് ഇതുപയോഗിച്ചാണ് ആപ്പുകള്‍ ഭീഷണിപ്പെടുത്തുകയെന്നും പോസ്റ്റില്‍ പറയുന്നു.

വായ്പ ആവശ്യമുള്ളവര്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയും മാത്രം ആശ്രയിക്കണമെന്നും ലോണ്‍ ആപ്പ് ഉള്‍പ്പെടെയുള്ള സൈബര്‍ തട്ടിപ്പുകള്‍ പോലീസിനെ അറിയിക്കാന്‍ സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930ല്‍ ബന്ധപ്പെടണമെന്നും കേരളാ പോലീസ് അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം,