ഹോളിസ്റ്റിക് വെറ്റിനറി മെഡിസിന്‍ സംഭാവനക്കുള്ള ദേശീയ പുരസ്‌കാരം നേടി മേപ്പയ്യൂര്‍ പഞ്ചായത്ത് വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടര്‍ കെ.ടി.മുസ്തഫ
മേപ്പയ്യൂര്‍: ഹോളിസ്റ്റിക് വെറ്റിനറി മെഡിസിന്‍ സംഭാവനയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി മേപ്പയ്യൂരിലെ വെറ്റിനറി ഡോക്ടര്‍. ഗ്രാമപഞ്ചായത്ത് വെറ്റിനറി ഹോസ്പിറ്റലിലെ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ കെ.ടി.മുസ്തഫയാണ് പുരസ്‌കാരത്തിന് അര്‍ഹനമായത്.
ചാരിറ്റബിള്‍ സൊസൈറ്റിസ് ഫോര്‍ ഹോളിസ്റ്റിക് വെറ്റിനറി മെഡിസിന്‍ എന്ന സംഘടനയുടെ ബാംഗ്ലൂരില്‍ നടന്ന പത്താമത് ദേശീയ സമ്മേളനത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത്.
മൃഗപരിചരണ രംഗത്തെ മികവുതെളിയിച്ചയാളും മൃഗങ്ങളുടെ ആരോഗ്യരംഗത്ത് ഹോമിയോപ്പതി കാര്യക്ഷമമായി എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ പ്രചാരകനുമാണ് ഡോ.മുസ്തഫ. തന്റെ അനുഭവങ്ങളിലൂടെയും അറിവിലൂടെയും ലഭിച്ച വൈദഗ്ധ്യം വര്‍ക്ക്‌ഷോപ്പുകളിലൂടെയും ക്ലാസുകളിലൂടെയും മറ്റ് വെറ്റിനറി ഡോക്ടര്‍മാര്‍ക്കും അദ്ദേഹം കൈമാറി.