തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം; പരാതികള്‍ കേള്‍ക്കുന്നതിനായി അപ്പീല്‍ ഓഫീസര്‍മാരെ നിയമിച്ചു


കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികള്‍ കേള്‍ക്കുന്നതിനായി അപ്പീല്‍ ഓഫീസര്‍മാരെ നിയമിച്ച് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കൊയിലാണ്ടി നഗരസഭയില്‍ ഓഡിറ്റ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ എം.വാസുദേവന്‍ മൂടാടി പഞ്ചായത്തില്‍ സബ് രജിസ്ട്രാര്‍ എന്‍. നിതേഷ്.
ചെങ്ങോട്ട് കാവ് പഞ്ചായത്തില്‍ അസി എഞ്ചിനീയര്‍ എം. ശ്രീകാന്ത് എന്നിവരെയാണ് അപ്പീല്‍ ഓഫീസര്‍മാരായി നിയമിച്ചത്.

ചേമഞ്ചേരി – ഷിബിന്‍ പി താലൂക്ക് വ്യവസായ ഓഫീസര്‍
കീഴരിയൂര്‍ – അനുരാധ സി.ഡി.പി.ഒ പന്തലായതി
തിക്കോടി – ഉണ്ണികൃഷ്ണന്‍ ലേബര്‍ ഓഫീസര്‍
പയ്യോളി നഗരസഭ. – ബിജു.ടി.സി. ഡെപ്യൂട്ടി കമ്മീഷണര്‍ ദേവസ്വം ബോര്‍ഡ്

ഡിസംബര്‍ ഒന്നുവരെ കിട്ടുന്ന പരാതികളില്‍ അന്വേഷണ റിപ്പോര്‍ട്ട് 26ന് കലക്ടര്‍മാര്‍ ഡീലിമിറ്റേഷന്‍ കമ്മീഷന് നല്‍കും. സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലായി നിലവിലുള്ള 21900 വാര്‍ഡുകള്‍ വാര്‍ഡുവിഭജനമെത്തുന്നതോടെ 23612 ആയി മാറും.