ജില്ലാ സ്‌കൂള്‍ കലോത്സവം; രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് കൊയിലാണ്ടി ഉപജില്ല, സ്‌കൂളുകളില്‍ തിരുവങ്ങൂര്‍ മൂന്നാമത്
പേരാമ്പ്ര: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മൂന്നാം ദിനം മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ മുന്നേറ്റം തുടര്‍ന്ന് കോഴിക്കോട് സിറ്റി. ഇതുവരെ പുറത്തുവന്ന ഫലങ്ങള്‍ നോക്കുമ്പോള്‍ 404 പോയിന്റുകളാണ് കോഴിക്കോട് സിറ്റിക്ക് ഇതുവരെ ലഭിച്ചത്. 368 പോയിന്റുമായി കൊയിലാണ്ടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്.
ചേവായൂര്‍, കൊടുവള്ളി, കുന്നുമ്മല്‍ ഉപജില്ലകളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. സ്‌കൂളുകളുടെ പോയിന്റ് നില പരിശോധിച്ചാല്‍ സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് ചേവായൂര്‍ 112 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തുണ്ട്. 85 പോയിന്റുകളുമായി മടപ്പള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാം സ്ഥാനത്തുണ്ട്. 82 പോയിന്റുകള്‍ ലഭിച്ച തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്.
കലോത്സവത്തിന്റെ ആദ്യദിനമായ ഡിസംബര്‍ മൂന്നിന് നടന്ന രചനാമത്സരങ്ങളുടെ ഫലം മിക്കതിലും ഫലം ഇന്നലെയും ഇന്നുമായാണ് പുറത്തുവന്നത്.