തിരിച്ചറിയല്‍ കാര്‍ഡ് വിതരണം; കൊയിലാണ്ടിയില്‍ ജില്ലാ മാധ്യമ പ്രവര്‍ത്തക ശില്പശാല സംഘടിപ്പിച്ചു


കൊയിലാണ്ടി: തെരഞ്ഞെടുപ്പിന് മുന്നോടിയായി കോഴിക്കോട് ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശില്പശാല സംഘടിപ്പിച്ചു. കൊയിലാണ്ടി സാംസ്‌കാരിക നിലയത്തില്‍ കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

അസോസിയേഷന്‍ അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് എം.കെ അഷ്‌റഫ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ ആനന്ദന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത്ത് നിഹാര സ്വാഗതം പറഞ്ഞു.

ബാലകൃഷ്ണന്‍ പേരാമ്പ്ര, രാധാകൃഷ്ണന്‍ അരൂര്‍, റഹ്‌മാന്‍ കുറ്റിക്കാട്ടൂര്‍, രാജന്‍ വര്‍ക്കി, സി.കെ ബാലകൃഷ്ണന്‍, രഘുനാഥ് കുറ്റ്യാടി, തുടങ്ങിയവര്‍ സംസാരിച്ചു.