ജില്ലാതല കേരളോത്സവം; വിവിധ ഏകാംഗ ഇനങ്ങളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: ജില്ലാതല കേരളോത്സവം 2024 ഭാഗമായി ദേശീയ യുവോത്സവത്തില്‍ വായ്പ്പാട്ട് (ക്ലാസിക്കല്‍-ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസി, സിത്താര്‍, ഫ്‌ളൂട്ട്, വീണ, ഹാര്‍മോണിയം (ലൈറ്റ്), ഗിറ്റാര്‍, സ്റ്റോറി റൈറ്റിംഗ് (ഇംഗ്ലീഷ്/ഹിന്ദി) എന്നീ ഏകാംഗ ഇനങ്ങളില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.


മത്സരാര്‍ഥികള്‍ 2025 ജനുവരി ഒന്നിന് 15 വയസ്സ് തികഞ്ഞവരും 29 വയസ്സ് കവിയാത്തവരുമായ കോഴിക്കോട് ജില്ലയിലെ താമസക്കാരായിരിക്കണം. വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ‘സെക്രട്ടറി/ജനറല്‍ കണ്‍വീനര്‍, ജില്ലാ കേരളോത്സവം, ജില്ലാ പഞ്ചായത്ത്, സിവില്‍ സ്റ്റേഷന്‍ പി.ഒ, കോഴിക്കോട്-673020’ എന്ന വിലാസത്തില്‍ ഡിസംബര്‍ 10നകം ലഭ്യമാക്കണം. ഫോണ്‍: 0495-2370050.