പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി യോഗം 24-ന്
കോഴിക്കോട്: ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി യോഗം ഡിസംബര്‍ 24-ന് ചേരും. സമിതിയില്‍ പരിഗണിക്കേണ്ട പരാതികള്‍ 21-ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജോയിന്റ് ഡയറക്ടര്‍ കാര്യാലയത്തില്‍ നേരിട്ടോ തപാലായോ ഓണ്‍ലൈന്‍ ആയോ നല്‍കാം.
പരാതികളില്‍ ജില്ലാതല പ്രവാസി പരാതി പരിഹാര സമിതിയിലേക്കുള്ള പരാതി എന്ന് സൂചിപ്പിക്കണം. വിലാസം: കണ്‍വീനര്‍, ജില്ലതല പ്രവാസി പരാതി പരിഹാര സമിതി ആന്റ് ഡെപ്യൂട്ടി ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍സ്റ്റേഷന്‍ പി.ഒ, കോഴിക്കോട് -673020. ഇ മെയില്‍: [email protected] ഫോണ്‍ – 0495 2371799, 2371916.