വീണ്ടും കൂടി ജില്ലയിലെ കോവിഡ് കണക്കുകൾ; ഇന്ന് രോഗം സ്ഥിരീകരിച്ചത് നൂറോളം പേർക്ക്


കോഴിക്കോട്: ഇന്നലത്തെ കണക്കുകളിൽ നിന്ന് ഇരട്ടിയായി ഉയർന്ന് ജില്ലയിലെ കോവിഡ് കണക്കുകൾ. ഇന്ന് 99 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സമ്പര്‍ക്കം വഴി 91 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 3 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും കേരളത്തിന് പുറത്തു നിന്നു വന്ന 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

2,497 പേരെ പരിശോധനക്ക് വിധേയരാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 20 പേര്‍ കൂടി രോഗമുക്തി നേടി. നിലവിൽ 635 പേരാണ് ജില്ലയിൽ കോവിഡ് ബാധിതരായി ഉള്ളത്.