കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കൊയിലാണ്ടിയില്‍ ജനുവരി 3,4 തിയ്യതികളില്‍


കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ജനുവരി മൂന്ന്, നാല് തിയ്യതികളില്‍ നടക്കും. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മൂന്നാം തിയ്യതി ‘പുതിയ ഇന്ത്യ ജനാധിപത്യ മതേതര മൂല്യങ്ങളും ബഹുസ്വരതയും’എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയം കെ.പി.സി.സി സെക്രട്ടറി നൗഷാദലി അരീക്കോട് ഉദ്ഘാടനം ചെയ്യും.

നാലിന് കൊയിലാണ്ടിയില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം കെ.മുരളീധരന്‍ എം.പി നിര്‍വ്വഹിക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിക്കും. കെ.പി.സി.സി ജന.സെക്രട്ടറിമാരായ കെ.ജയന്ത്, പി.എം.നിയാസ് കെ. ബാലനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ആര്‍.കുറുപ്പും, സുഹൃദ് സമ്മേളനം മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി.അബുവും ഉദ്ഘാടനം ചെയ്യും.

പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.അബ്ദുറഹിമാന്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.സി. ഗോപാലന്‍ മാസ്റ്റര്‍, ജില്ലാ ട്രഷറര്‍ ഒ.എം രാജന്‍ മാസ്റ്റര്‍, സ്വാഗത സംഘം കണ്‍വീനര്‍ വാഴയില്‍ ശിവദാസന്‍, പബ്ലിസിറ്റി കണ്‍വീനര്‍ മഠത്തില്‍ രാജീവന്‍, റിസപ്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ബാലന്‍ ഒതയോത്ത് എന്നിവര്‍ പങ്കെടുത്തു.