മാതൃകപരമായ സേവന പ്രവര്‍ത്തനങ്ങള്‍; മികച്ച എന്‍എസ്എസ് യൂനിറ്റിനുള്ള ജില്ലാ അവാര്‍ഡ് ചിങ്ങപുരം സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്


Advertisement

കൊയിലാണ്ടി: കേരള ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് യൂണിറ്റിനുള്ള ജില്ലാ അവാര്‍ഡ് ചിങ്ങപുരം സികെജി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ചു. മാതൃകപരമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. കോഴിക്കോട് എംഎസ്എസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലില്‍ അവാര്‍ഡ് നല്‍കി.

Advertisement

പ്രിന്‍സിപ്പാള്‍ ശ്യാമള, പ്രോഗ്രാം ഓഫീസര്‍ ദീപ, വൊളന്റിയര്‍മാരായ അഭിഷേക് കൃഷ്ണ, റിഷിന്‍ രാജ്, ഷാല്‍മിയ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഹയര്‍സെക്കന്‍ഡറി റീജിനല്‍ ഡയറക്ടര്‍ എം സന്തോഷ് കുമാര്‍, മധ്യമേഖല എന്‍എസ്എസ് ഡയറക്ടര്‍ മനോജ് കുമാര്‍ കളിച്ചുകുളങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement

ഹരിതം, ഒപ്പം, കൈത്താങ്, ഉപജീവനം, തനത് ഇടം നിര്‍മാണം, ബാറ്റ്മിന്റണ്‍ കോര്‍ട്ട് നിര്‍മാണം, ജീവാമൃതം, കാടും കടലും, ഫ്രീഡം വാള്‍ നിര്‍മാണം, ലഹരി വിരുദ്ധ ക്യാമ്പയിന്‍, പുസ്തക തണല്‍, ആരോഗ്യരംഗം, ഉജ്ജീവനം, കൊയ്തുത്സവം, മൊബൈല്‍ ഫോണ്‍ ചലഞ്ച്, കോവിഡ് ബോധവല്‍ക്കരണം, സമദര്‍ശന്‍, സന്നദ്ധം, പ്രഭ, സത്യമേവ ജയതേ, വീ ദ പീപ്പിള്‍ തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ യൂണിറ്റിലൂടെ നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് ലഭിച്ചത്.

Advertisement