കൊല്ലം ഗുരുദേവ കോളേജില്‍ തെരഞ്ഞെടുപ്പ് നോമിനേഷനുമായി ബന്ധപ്പെട്ട തര്‍ക്കം; റിട്ടേണിങ് ഓഫീസറെയും പ്രിന്‍സിപ്പളിനെയും എസ്.എഫ്.ഐ ഉപരോധിക്കുന്നു


കൊല്ലം: കൊല്ലം ഗുരുദേവ കോളേജില്‍ തെരഞ്ഞെടുപ്പ് നോമിനേഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് എസ്.എഫ്.ഐ പ്രതിഷേധം. റിട്ടേണിങ് ഓഫീസറെയും പ്രിന്‍സിപ്പളിനെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. കെ.എസ്.യു, എ.ബി.വി.പി സമർപ്പിച്ച നോമിനേഷനുകളെക്കുറിച്ചാണ് എസ്.എഫ്.ഐയുടെ ആരോപണം.

അപൂര്‍ണ്ണമായ നോമിനേഷനുകള്‍ സ്വീകരിച്ചെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിവരെയായിരുന്നു നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള സമയപരിധി. രണ്ടുമണിവരെ സൂക്ഷ്മപരിശോധനയും തുടര്‍ന്ന് അഞ്ച് മണിക്ക് സാധുവായ നോമിനേഷനുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതില്‍ മുഴുവന്‍ പൂരിപ്പിക്കാത്ത നോമിനേഷനുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് എസ്.എഫ്.ഐ പറയുന്നത്.

സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോളേജില്‍ വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. ഒക്ടോബര്‍ 10നാണ് ഗുരുദേവ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്.

Summary: Dispute related to election nomination in Kollam Gurudeva College