Tag: Kollam Gurudeva Collage

Total 7 Posts

പതിനേഴ് ദിവസമായി ക്യാമ്പില്‍, ഇനിയും രണ്ടുദിവസം കൂടിയേ ഇവിടെ നില്‍ക്കാനാവൂ” കൊല്ലം ഗുരുദേവ കോളേജിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിന്റെ കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍

കൊല്ലം: കുന്ന്യോറമലയില്‍ മണ്ണിടിച്ചില്‍ കാരണം അപകടഭീഷണിയിലായ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന കാര്യത്തില്‍ അടിയന്തരമായ ഇടപെടല്‍ ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ സുമതി. നിലവില്‍ ഗുരുദേവ കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കുന്ന്യോറമല നിവാസികളായ ഇരുപതോളം കുടുംബങ്ങള്‍ താമസിക്കുന്നത്. ശനിയാഴ്ച എന്തായാലും ഒഴിഞ്ഞ് കൊടുക്കണമെന്ന് കോളേജ് അധികൃതർ പറഞ്ഞതായും അതുകഴിഞ്ഞ് എവിടെ പോകണമെന്ന് അറിയാത്ത അവസ്ഥയിലാണെന്നും വാര്‍ഡ് കൗണ്‍സിലര്‍ കൊയിലാണ്ടി ന്യൂസ്

ഗുരുദേവ കോളേജിലെ സംഘര്‍ഷം; എസ്.എഫ്.ഐ പ്രവര്‍ത്തകരായ നാല് വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിച്ചു

കൊയിലാണ്ടി: ഗുരുദേവ കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരായ നാല് വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിച്ചു. രണ്ടാംവര്‍ഷ ബി.ബി.എ വിദ്യാര്‍ഥി എം.കെ.തേജു സുനില്‍, മൂന്നാംവര്‍ഷ ബി.ബി.എ വിദ്യാര്‍ഥി ടി.കെ.തേജു ലക്ഷ്മി, രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥി ആര്‍.പി.അമല്‍രാജ്, രണ്ടാംവര്‍ഷ സൈക്കോളജിയിലെ അഭിഷേക്.എസ്.സന്തോഷ് എന്നിവര്‍ക്കെതിരായ നടപടിയാണ് പിന്‍വലിച്ചത്. എഴുതിയും അന്വേഷണ കമ്മീഷന് മുമ്പാകെയും നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍

കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പലിനെതിരായ കയ്യേറ്റം; എസ്.എഫ്.ഐ നടപടി വിദ്യാര്‍ഥി രാഷ്ട്രീയത്തിന് അപമാനമെന്ന് എം.എസ്.എഫ്

കൊയിലാണ്ടി: ക്യാമ്പസ് രാഷ്ട്രീയത്തെ ഗുണ്ടായിസം വളര്‍ത്താനുള്ള ഇടമായാണ് എസ്.എഫ്.ഐ കാണുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പലിന് നേരെ നടന്ന കയ്യേറ്റമെന്ന് എം.എസ്.എഫ്. എസ്.എഫ്.ഐയുടെ മോശം രാഷ്ട്രീയ ചരിത്രത്തിന്റെ തുടര്‍ച്ചയായി ഗുരുദേവ കോളേജിലെ അനിഷ്ട സംഭവങ്ങളും എണ്ണപ്പെടുമെന്ന് എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി വാര്‍ത്താക്കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. എസ്എഫ്‌ഐ ഗുണ്ടായിസത്തിന് ക്യാമ്പസുകളില്‍ പരോക്ഷ

കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷം; ഹൈക്കോടതിയെ സമീപിച്ച് പ്രിന്‍സിപ്പാള്‍, പൊലീസ് ശക്തമായി ഇടപെടണമെന്ന് കോടതി

കൊയിലാണ്ടി: കൊല്ലം ഗുരുദേവ കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി. കോളേജിനും പ്രിന്‍സിപ്പാള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും പൊലീസ് സംരക്ഷണമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോളേജ് പ്രിന്‍സിപ്പാളിന്റെ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. ക്യാമ്പസിനകത്തും പുറത്തും ക്രമസമാധാനം ഉറപ്പിക്കാനും നിര്‍ദേശമുണ്ട്. പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ കോടതി എസ്..എഫ്.ഐ നേതാക്കള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ജൂലൈ ഒന്നിനാണ് ഗുരുദേവ കോളേജില്‍

കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷം; എസ്.എഫ്.ഐ പ്രവര്‍ത്തകരായ നാല് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കൊയിലാണ്ടി: ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പാളും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. എസ്.എഫ്.ഐ പ്രവര്‍ത്തകരായ രണ്ടാംവര്‍ഷ ബി.ബി.എ വിദ്യാര്‍ഥി എം.കെ.തേജു സുനില്‍, മൂന്നാംവര്‍ഷ ബി.ബി.എ വിദ്യാര്‍ഥി ടി.കെ.തേജു ലക്ഷ്മി, രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥി ആര്‍.പി.അമല്‍രാജ്, രണ്ടാംവര്‍ഷ സൈക്കോളജിയിലെ അഭിഷേക്.എസ്.സന്തോഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ജൂലൈ ഒന്നിനായിരുന്നു നടപടിക്ക് ആധാരമായ സംഭവം. ബിരുദ

കൊയിലാണ്ടി ഗുരുദേവ കോളേജില്‍ സംഘര്‍ഷം; ഒരുകൂട്ടം വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി പ്രിന്‍സിപ്പല്‍, എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിനെ പ്രിന്‍സിപ്പല്‍ അടിച്ചെന്ന് വിദ്യാര്‍ഥികളും

കൊയിലാണ്ടി: കൊയിലാണ്ടി ഗുരുദേവ കോളേജില്‍ സംഘര്‍ഷം. എസ്.എഫ്.ഐ പ്രവര്‍ത്തകരും കോളേജ് പ്രിന്‍സിപ്പലും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ബിരുദ ക്ലാസുകള്‍ക്കുള്ള അഡ്മിഷന്‍ നടന്നുകൊണ്ടിരിക്കെയാണ് സംഭവം. ഹെല്‍പ്പ് ഡെസ്‌ക് ഇടാന്‍ അനുവാദം ചോദിച്ച് ചില വിദ്യാര്‍ഥികള്‍ സമീപിച്ചെന്നും ഇതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് അവരെ മടക്കി അയച്ചതിന് പിന്നാലെ പുറത്തുനിന്നുള്ളവരുള്‍പ്പെടെ ഒരു സംഘം എത്തി തന്നെ ആക്രമിച്ചെന്ന് പ്രിന്‍സിപ്പല്‍

കൊല്ലം ഗുരുദേവ കോളേജില്‍ യൂണിയന്‍ ഉദ്ഘാടന പരിപാടിയ്‌ക്കെതിരെ പൊലീസില്‍ പ്രിന്‍സിപ്പാളിന്റെ പരാതി; വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നെന്ന് എസ്.എഫ്.ഐ

കൊയിലാണ്ടി: കൊല്ലം ഗുരുദേവ കോളേജില്‍ യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ കള്ളക്കേസ് കൊടുത്ത് യൂണിയന്‍ പ്രവര്‍ത്തനത്തെ തടസപ്പെടുത്താന്‍ കോളേജ് അധികൃതര്‍ ശ്രമിക്കുന്നതായി എസ്.എഫ്.ഐയുടെ ആരോപണം. ഡിസംബര്‍ 11ന് കോളേജ് യൂണിയന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ പ്രിന്‍സിപ്പാള്‍ പൊലീസില്‍ പരാതിപ്പെട്ട സാഹചര്യത്തിലാണ് എസ്.എഫ്.ഐ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. കോളേജില്‍ വെച്ച് നടന്ന യൂണിയന്‍ ഉദ്ഘാടന പരിപാടിയില്‍ യൂണിയന്‍ മീറ്റിങ്ങില്‍ തീരുമാനിച്ച