പ്രശ്നങ്ങളും ആവശ്യങ്ങളും അവർ അധികാരികളുമായി പങ്കുവെച്ചു; തിക്കോടിയിൽ ഭിന്നശേഷി ഗ്രാമസഭ ചേർന്നു
തിക്കോടി: ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷി ഗ്രാമസഭ ചേർന്നു. പാലൂർ എൽ.പി സ്കൂളിൽ ചേർന്ന ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രനില സത്യൻ, കെ.പി ഷക്കീല എന്നിവർ സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ റുഫീല ടി.കെ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ സ്വാഗതവും എൻ.എം.ടി അബ്ദുള്ളക്കുട്ടി നന്ദിയും പറഞ്ഞു. നൂറോളം ഭിന്നശേഷിക്കാർ പങ്കെടുത്തു.
Summary: disabled persons grama sabha held at thikkodi panchyat