സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍
കൊച്ചി: ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.
പക്ഷാഘാതത്തെ തുടര്‍ന്ന് ജനുവരി 16 നാണ് ഷാഫിയെ ആസ്റ്റര്‍ മെഡ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ സംഘം ഷാഫിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
Description: Director Shafi is in critical condition.