യെമനിലെ ഹൂതി വിമതസേനയില്‍ നിന്നും മോചിക്കപ്പെട്ട ദിപാഷിനെ നെഞ്ചോട് ചേര്‍ത്ത് മേപ്പയ്യൂരിലെ വീടും വീട്ടുകാരും- വീഡിയോ
മേപ്പയ്യൂര്‍: യെമനിലെ ഹൂതി വിമതസേനയുടെ പിടിയില്‍ നിന്നും മോചിപ്പിക്കപ്പെട്ട വിളയാട്ടൂര്‍ മൂട്ടപ്പറമ്പില്‍ ദിപാഷ് തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തില്‍ വീടും നാടും. ദിപാഷ് ബന്ധിയായെന്ന വാര്‍ത്ത അറിഞ്ഞതോടെ എന്തുചെയ്യണമെന്നറിയാതെ ആധിയിലായിരുന്നു കുടുംബം.
[ad1]
നാട്ടുകാര്‍ വാങ്ങിവെച്ച ലഡു മാതാപിതാക്കള്‍ ദിപാഷിനു നല്‍കി. പിന്നീട് ദിപാഷ് തീവ്രവാദികളുടെ ബന്ധനത്തില്‍ കഴിഞ്ഞപ്പോഴത്തെ അവസ്ഥ വിവരിച്ചു. ബന്ധികള്‍ക്ക് ഭക്ഷണം എത്തിച്ചുതന്നിരുന്നു. ഇന്ത്യക്കാരനായതിനാല്‍ തങ്ങളോട് സഹാനുഭൂതിയോടെയാണ് ഇടപെട്ടത്. പതിനഞ്ച് ദിവസം കൂടമ്പോള്‍ സംസാരിക്കാന്‍ ഫോണ്‍ തരും. എങ്കിലും ആ ദിവസങ്ങളിലൊക്കെ ഉള്ളില്‍ തീ ആയിരുന്നെന്നും ദിപാഷ് പറയുന്നു.
തന്നെ നാട്ടിലെത്താന്‍ സഹായിച്ച മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് ദിപാഷ് നന്ദി പറഞ്ഞു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, പഞ്ചായത്ത് അംഗം വി.പി ബിജു, ബന്ധുക്കളായ കുഞ്ഞിക്കണ്ണന്‍, രാജന്‍, ബിജു, സുഹൃത്തുക്കളായ ഓടയില്‍ കെ.കെ.രാജേഷ്, എന്‍.പി ബിജു എന്നിവര്‍ എയര്‍പോര്‍ട്ടില്‍ ദിപാഷിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
[ad2]
ആറ് വര്‍ഷത്തിലധികമായി ദിപാഷ് യു.എ.ഇയില്‍ കപ്പല്‍ കമ്പനി ജീവനക്കാരനാണ്. രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലെത്തി തിരികെ പോയത് ബന്ധിയാക്കിയവരുടെ മൊബൈല്‍ ഫോണും മറ്റ് യാത്രാ രേഖകളുമെല്ലാം ഹൂദി വിമതര്‍ പിടിച്ചെടുത്തിരുന്നു. അതിനാല്‍ കപ്പല്‍ കമ്പനിയുമായോ, ബന്ധുക്കളുമായോ സംസാരിക്കാന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ഇടയ്ക്ക് തീവ്രവാദികള്‍ നല്‍കുന്ന ഫോണില്‍ നിന്ന് വീട്ടിലേക്ക് സന്ദേശമയക്കുമ്പോഴാണ് ഇവരുടെ ദയനീയാവസ്ഥ ബന്ധുക്കള്‍ മനസ്സിലാക്കിയത്. തടവിലായെന്ന സന്ദേശം കിട്ടിയ ഉടന്‍, ദിപാഷ് ജോലിനോക്കിയിരുന്ന ഖാലിദ് ഫറാജ് ഷിപ്പിംഗ് കമ്പനിയുമായി കുടുംബാംഗങ്ങള്‍ ബന്ധപ്പെട്ടിരുന്നു.
[ad-attitude]
ജീവനക്കാരില്‍ മൂന്നു മലയാളികള്‍ അടക്കം ഏഴ് ഇന്ത്യാക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്.. റംസാന്‍ മാസം തീരുന്ന മുറയ്ക്ക് യുദ്ധം ശക്തിപ്പെടാനുളള സാഹചര്യം കണക്കിലെടുത്ത് ദിപാഷ് ജോലി ചെയ്യുന്ന ഖാലിദ് ഫറാജ് ഷിപ്പിംഗ് കമ്പനി മുന്‍കൈയെടുത്താണ് മുഴുവന്‍ പേരുടെയും മോചനത്തിന് വഴിതുറന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ യെമനിലെ സൊകോത്ര ദ്വീപില്‍ നിന്ന് സൗദിയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജസാനിലേക്ക് സൗദി ഫീല്‍ഡ് ഹോസ്പിറ്റല്‍ മാറ്റുന്നതിന്റെ ഭാഗമായി ആശുപത്രി സാമഗ്രികളുമായി പോകുന്നതിനിടയിലാണ് കപ്പല്‍ റാഞ്ചിയത്.